CinemaKollywoodLatest NewsWOODs

വിജയകാന്തിന്റെ മരണത്തിൽ വല്ലാത്ത ദുഖം തോന്നുന്നു, ആരോ​ഗ്യത്തോടെ തിരിച്ചെത്തുമെന്നാണ് കരുതിയത്: രജനീകാന്ത്

അദ്ദേഹത്തിന്റെ മരണം തമിഴ്നാട്ടിലെ ജനങ്ങൾക്ക് തീരാ നഷ്ടമാണെന്നും രജനീകാന്ത്

അന്തരിച്ച നടൻ വിജയകാന്തിനെ അനുസ്മരിച്ച് രജനീകാന്ത്. വിജയകാന്തിന്റെ മരണത്തിൽ വല്ലാത്ത ദുഖം തോന്നുന്നുവെന്നും ആരോ​ഗ്യവാനായി തിരികെ വരുമെന്നാണ് കരുതിയതെന്നും നടൻ.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിലായിരുന്ന രജനീകാന്ത് മരണവാർത്ത അറിഞ്ഞ് വിജയകാന്തിന്റെ വീട്ടിലെത്തുകയായിരുന്നു, വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു താരം.

ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലായെന്ന് അറിഞ്ഞപ്പോൾ തിരികെ വരുമെന്ന് കരുതി, എന്റെ ഹൃദയം വേദനിക്കുകയാണെന്നും നടൻ രജനീകാന്ത്. അദ്ദേഹത്തിന്റെ മരണം തമിഴ്നാട്ടിലെ ജനങ്ങൾക്ക് തീരാ നഷ്ടമാണെന്നും രജനീകാന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button