CinemaGeneralLatest NewsNEWS

വംശഹത്യയ്ക്കൊപ്പം നിൽക്കുന്നതല്ല വേറിട്ട രാഷ്ട്രീയ ചിന്ത: അഹാനയ്ക്ക് പ്രാപ്തിയുടെ മറുപടി

നടൻ കൃഷ്ണകുമാറും മക്കളും നേരിടുന്ന സോഷ്യൽ മീഡിയ ആക്രമണം പലപ്പോഴും അതിരുകടക്കാറുണ്ട്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആണ് ഈ ആക്രമണത്തിന് പലപ്പോഴും കാരണം. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നൊക്കെ വാദിക്കുന്നവർ കൃഷ്ണ കുമാറിന്റെ മക്കളോട് ആ സമീപനമല്ല കാണിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയ നിലപാടുകൾ മൂലം, പഴി കേൾക്കേണ്ടി വരുന്നത് നാല് പെണ്മക്കളാണ്. തന്റെ കുടുംബത്തെ അപമാനിച്ച ആക്ടിവിസ്റ് കൂടിയായ പ്രാപ്തി എലിസബത്തിന്റെ പോസ്റ്റിനെതിരെ രൂക്ഷ ഭാഷയിൽ അഹാന പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, അഹാനയ്ക്ക് മറുപടി നൽകുകയാണ് പ്രാപ്തി. വംശഹത്യയ്ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് ആരെങ്കിലും കൃഷ്ണ സിസ്റ്റേഴ്‍സിന് പറഞ്ഞു കൊടുക്കണം എന്നായിരുന്നു പ്രാപ്തിയുടെ പ്രതികരണം. അഹാനയ്ക്ക് പിന്നാലെ ദിയ കൃഷ്ണയും പ്രാപ്‌തിക്കെതിരെ രംഗത്ത് വന്നിരുന്നു.

കുടുംബ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടായിരുന്നു പ്രാപ്തിയുടെ പോസ്റ്റ്. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

അഹാനയുടെ മറുപടി ഇങ്ങനെ;

‘ഒരാളുമായി രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാൽ അത് പ്രകടിപ്പിക്കാൻ അയാളുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് അരോചകവും കേവലം മൂന്നാംകിടയും മാത്രം. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളെ ഒരുകാലത്ത് പിന്തുണച്ചതെന്തിന് എന്ന് എന്നെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇനി ഞാൻ എനിക്ക് വേണ്ടി സംസാരിക്കട്ടെ. ഞാൻ ഈ വിഷയത്തെപ്പറ്റി എവിടെയെങ്കിലും പ്രതികരിച്ചത് നിങ്ങൾ കണ്ടോ? പ്രാപ്തി, നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരു സ്റ്റോറി ഷെയർ ചെയ്തത്? വസ്തുത പരിശോധിക്കാൻ രണ്ട് മിനിറ്റ് നിങ്ങൾ ചിലവിടാത്തത് എന്തുകൊണ്ടാണ്?

നിങ്ങളുടെ ഉദ്ദേശം എന്താണ്? ലോകം നന്നാക്കുന്നതോ, മറ്റൊരാളെ അപമാനിക്കുന്നതോ അതോ വെറും ശ്രദ്ധക്ഷണിക്കലോ? ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായ ഞാൻ, നിങ്ങൾ ഇത്രയും തരംതാഴുന്നത് കാണേണ്ടി വരുന്നത് അത്യന്തം ഹൃദയഭേദകം തന്നെ. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കൗടില്യം ഒന്നുകൊണ്ടു മാത്രമാണ്. എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്.

ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. അവർ മുഖമില്ലാത്ത, ഐഡന്റിറ്റി ഇല്ലാത്ത ആൾക്കാർ ആണെന്ന കാര്യം നിങ്ങൾക്ക് നോക്കാവുന്നതാണ്. കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ’.

shortlink

Related Articles

Post Your Comments


Back to top button