GeneralLatest NewsMollywoodNEWSWOODs

‘ആദച്ചായി’ പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു

ഡോ.ബിനോയ് ജി റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ ‘ആദച്ചായി’ എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ഡോ.ബിനോയ് ജി റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി, റിലീസിന് ഒരുങ്ങുകയാണ്.

കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ ചിത്രതാര മിനി തീയേറ്റർ ഉദ്ഘാടനവും, കേരളീയം ചലച്ചിത്രോൽസവവും നടന്ന വേദിയിലാണ് ആദച്ചായി സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് ‘ആദച്ചായി’ എന്ന ചിത്രം.

READ ALSO: ക്യാമറയ്ക്ക് പിന്നിൽ അച്ഛനുമമ്മയും നായകനായി മകൻ: ‘ദി മിസ്റ്റേക്കർ ഹൂ?’ വിനു പിന്നിൽ ഒരു കുടുംബം

ജെ.ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന ‘ആദച്ചായി’ കഥ സംവിധാനം – ഡോ.ബിനോയ് ജി. റസൽ , തിരക്കഥ – സുനിൽ കെ.ആനന്ദ്, ക്യാമറ – സുനിൽ കെ.എസ്, എഡിറ്റിംഗ് – സുബിൻ കൃഷ്ണ, ഗാനരചന -മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്,വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, ആലാപനം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ലക്ഷ്മണൻമാലം, ബി.ജി.എം- സജു രാമൻചിറ, സൗണ്ട് മിക്സിംങ് -വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് – ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് – മധു പറവൂർ, കോസ്റ്റ്യൂം – ബിനു പുളിയറക്കോണം, ഡി.ഐ-ശിവലാൽ രാമകൃഷ്ണ ,പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ബോസ് മാലം.

ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി,ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് ,മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്,സജോ ജോസഫ്, സിബി രാംദാസ് ,റുമ ജിഷ്ണു,ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആൻ്റോ, സുജിത്ത്, ദീപു കലവൂർ ,ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ,സുഘോഷ് വേണുഗോപാൽ, കലാനിലയം സനൽകുമാർ,ബിനു (വൃഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button