GeneralLatest NewsNEWSTV Shows

കരഞ്ഞുകൊണ്ട് വേദിയിൽ നിന്നും ഇറങ്ങിപ്പോകുന്ന അനു മോൾ, സ്റ്റാര്‍ മാജിക്കില്‍ നിന്നും താരത്തെ പുറത്താക്കി!!!

സ്റ്റാര്‍ മാജിക്കിൽ കഴിഞ്ഞ ആറുവർഷമായി അനുമോള്‍ സജീവമാണ്

ജനപ്രിയ ടെലിവിഷൻ ഷോയായ സ്റ്റാര്‍ മാജിക്കിന് ആരാധകർ ഏറെയാണ്. ഈ ഷോയിൽ നിന്നും നടി അനു മോളെ പുറത്താക്കിയെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അവതാരക ലക്ഷ്മി നക്ഷത്രയുടെ കൂടെ കരഞ്ഞു കൊണ്ട് വേദിയില്‍ നിന്നും ഇറങ്ങി പോകുന്ന അനുവിന്റെ വീഡിയോയാണ് ചാനല്‍ പുറത്ത് വിട്ടത്.

ഷോ യുടെ സംവിധായകന്‍ മൈക്കിലൂടെ പറയുകയാണെങ്കില്‍ താനിറങ്ങി പോവാമെന്ന് അനു പറഞ്ഞിരുന്നു. പിന്നാലെ സംവിധായകന്‍ അത് പറയുകയും ചെയ്തു. ശേഷം അനുവിനോട് ക്ഷമ ചോദിക്കുകയാണെന്നും വേദിയില്‍ നിന്നും പുറത്തേക്ക് പോകാനും ലക്ഷ്മി പറയുന്നു.

READ ALSO: കുറുക്കന്റെ സ്വഭാവമാണ് ഇപ്പോള്‍ അയാള്‍ കാണിക്കുന്നത്: നടൻ ബിജു കുട്ടനെതിരെ സംവിധായകന്‍

നടന്‍ ബിനു അടിമാലിയുമായിട്ടുള്ള വാക്കേറ്റത്തിന്റെ പേരില്‍ ഈ ഷോ യില്‍ നിന്നും താന്‍ പോകുമെന്ന് അനു പറഞ്ഞതായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അന്നം തരുന്ന തൊഴിലിനെ വച്ച്‌ ആരും വെല്ലുവിളി നടത്തരുതെന്നും അങ്ങനെ നടത്തുന്നവര്‍ക്കുള്ള പാഠമാണ് അനുവിന് സംഭവിച്ചതെന്നുമാണ് വീഡിയോയില്‍ ലക്ഷ്മി പറയുന്നത്.

സ്റ്റാര്‍ മാജിക്കിൽ കഴിഞ്ഞ ആറുവർഷമായി അനുമോള്‍ സജീവമാണ്. എന്നാല്‍ ഷോ യില്‍ നിന്നും ആറുമാസത്തേക്ക് അനു വിട്ട് നില്‍ക്കാനുള്ള തീരുമാനം എടുത്തുവെന്നാണ് പറയുന്നത്. വൈകാതെ ഇതിലൊരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം. നടിയെ ഷോ യില്‍ നിന്നും പുറത്താക്കിയതാണോ അതോ വല്ലോ പ്രാങ്കിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

shortlink

Related Articles

Post Your Comments


Back to top button