GeneralNEWSTV Shows

ബി​ഗ് ബോസ് മലയാളം സീസൺ 6 വരുന്നു!! ഇത്തവണ മിന്നലടിക്കും

ഷോ അരംഭിക്കുന്നതിന് പിന്നാലെ വിവിധ ബി​ഗ് ബോസ് പേജുകളും സജീവമായിട്ടുണ്ട്

നൂറ് ദിവസം ചുറ്റും ക്യാമറാ കണ്ണുകൾക്കുള്ളിൽ അപരിചിതരായ കുറച്ചു പേർ ഒരുമിച്ചു ജീവിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ബി​ഗ് ബോസ്, മലയാളത്തിൽ ആറാമത്തെ സീസണിലേയ്ക്ക് കടക്കുകയാണ്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി പുതിയ ലോ​ഗോ ഏഷ്യാനെറ്റ് പുറത്തിറക്കി. ഒത്തിരി ചക്രങ്ങളാൽ മെനഞ്ഞെടുത്ത ലോ​ഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

read also: ‘സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ല, ലൈറ്റ് ഓഫ് ചെയ്ത് പിന്നില്‍ നിന്ന് തട്ടിവിളിച്ചു’: നടനെതിരെ രംഭ

ഷോ അരംഭിക്കുന്നതിന് പിന്നാലെ വിവിധ ബി​ഗ് ബോസ് പേജുകളും സജീവമായിട്ടുണ്ട്. 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരങ്ങൾ വരേണ്ടതുണ്ട്. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button