CinemaComing SoonLatest NewsNEWS

‘ദുൽഖറിനൊപ്പം അഭിനയിക്കണം എന്നാഗ്രഹമുണ്ട്, പക്ഷെ…’: മനസ് തുറന്ന് പൃഥ്വിരാജ്

മലയാളികളുടെ പ്രിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും. ഇരുവരും കരിയറിലെ തങ്ങളുടെ തിരക്കുപിടിച്ച സമയത്താണുള്ളത്. പൃഥ്വി തന്റെ അടുത്ത സംവിധാന സംരംഭമായ എമ്പുരാന്റെ തിരക്കിലാണ്. ദുൽഖർ തമിഴ് സിനിമകളുടെ തിരക്കിലും. ഇരുവരെയും ഒരു സിനിമയിൽ ഒരുമിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ആ ആഗ്രഹവും പൃഥ്വിക്കും ഉണ്ട്. ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ, ദുല്‍ഖറും എമ്പുരാനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

‘ആരൊക്കെ എമ്പുരാനില്‍ ഉണ്ടാകുമെന്ന് ഞാന്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ. ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും. ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാന്‍ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ മികച്ച ഒരു തിരക്കഥയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’, പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് പൃഥ്വിരാജ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരവും പൃഥ്വി അറിയിച്ചിരുന്നു. ലഡാക്കില്‍ ആയിരുന്നു ആദ്യ ഷെഡ്യൂളിന്റെ പൂര്‍ത്തീകരണം. സംവിധാനത്തിന് പുറമെ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നുമുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷി ആയി എന്ന കഥയായിരിക്കും എമ്പുരാനില്‍ പറയുക എന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button