GeneralLatest NewsMollywoodNEWSWOODs

ഇരട്ട പൊലീസ് ഗറ്റപ്പിൽ ടൊവിനോ തോമസ്

പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ ആനന്ദിന്റെ മുന്നിലുള്ളത്.

ടൊവിനോ തോമസ്സിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്. പൊലീസ് ഡിപ്പാർട്ട്മെന്റിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശവും , ആത്മാർത്ഥതയും ഒക്കെ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ യൗവ്വനത്തിന്റെ പ്രതീതിയായി അവതരി പ്പിക്കുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

read also: ആ ടിവി ഷോയ്ക്കിടയിൽ രണ്ട് സഹോദരൻമാർ ആക്സിഡന്റില്‍ മരിച്ചു: നടി ഐശ്വര്യ രാജേഷിനെക്കുറിച്ച് കലാ മാസ്റ്റര്‍

പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ ആനന്ദിന്റെ മുന്നിലുള്ളത്. ആ കേസിന്റെ അന്വേഷണങ്ങൾക്കിടയിലെ ദുരൂഹതകൾ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമാകുന്നു. എഴുപതോളം വരുന്ന താരനിര , നൂറോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം, വലിയ മുതൽ മുടക്ക്.. സമീപകാലത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രം. സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ് ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, കേട്ടയം നസീർ, അർത്ഥനാ ബിനു, ജയ്സ് ജോർജ് . അശ്വതിമനോഹരൻ. റീനി ശരണ്യ എന്നിവരും പ്രധാന താരങ്ങളാണ്. ജിനു വി.ഏബ്രഹമിൻ്റെതാണ് തിരക്കഥ

ഗാനങ്ങൾ – സന്തോഷ് വർമ്മ
സംഗീതം _സന്തോഷ് നാരായണൻ
ഛായാഗ്രഹണം – ഗൗതം ശങ്കർ.
എഡിറ്റിംഗ് – സൈജു ശീധർ.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റും – ഡിസൈൻ സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

തീയേറ്റർ ഓഫ്ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമ യുടെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button