GeneralLatest NewsMollywoodNEWSWOODs

‘അവിശ്വസനീയമായ പ്രഭാവലയം’: മോദിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച്‌ മാധവ് സുരേഷ്

വിൻസെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളിയില്‍ നായകനായിട്ടാണ് മാധവിന്റെ അരങ്ങേറ്റം.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ച് മാധവ് സുരേഷ്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയ്‌ക്കൊപ്പമായിരുന്നു ഇളയ മക്കളായ ഭാവ്നിയും മാധവും മോദിയെ കാണാനായി എത്തിയത്. മോദിയെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മാധവ്.

read also: ഭാര്യ മുസ്‌ലിം, ഞാൻ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചയാൾ, ഞങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നില്ല: നടന്റെ വാക്കുകൾ വൈറൽ

‘ഇത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്റെ സാന്നിധ്യത്തില്‍ നില്‍ക്കാൻ കഴിഞ്ഞതുതന്നെ ആവേശകരമാണ്.- എന്ന അടിക്കുറിപ്പിലാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. മാധവിന്റെ തോളത്ത് കൈവച്ച്‌ സംസാരിക്കുന്ന മോദിയെ ആണ് ചിത്രത്തില്‍ കാണുന്നത്. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അച്ഛനൊപ്പം എത്തി മാധവും ഭാവ്നിയും മോദിയെ കണ്ടത്.

അച്ഛനും സഹോദരൻ ഗോകുല്‍ സുരേഷിനും പിന്നാലെ സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് മാധവ്. വിൻസെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളിയില്‍ നായകനായിട്ടാണ് മാധവിന്റെ അരങ്ങേറ്റം.

shortlink

Related Articles

Post Your Comments


Back to top button