GeneralLatest NewsMollywoodNEWSWOODs

സ്വയംഭോഗം ചെയ്തുകൊണ്ടാണ് സംസാരിക്കുന്നതെന്ന് യുവാവ്: ഫോണ്‍ നമ്പറും വീഡിയോയും പുറത്തുവിട്ട് ആര്യ

ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്.

ടെലിവിഷൻ ഷോകളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയ നടിയും അവതാരകയുമാണ് ആര്യ. സമൂഹികമാധ്യമങ്ങളില്‍ സജീവമായ ആര്യ ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോണ്‍ സംഭാഷണം പുറത്തു വിട്ടിരിക്കുകയാണ്. തന്റെ കമ്പനി നമ്പറിലേക്ക് വിളിച്ച്‌ ഒരു യുവാവ് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മൊബൈല്‍ സംഭാഷണം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആര്യ പങ്കുവെച്ചത്.

‘ഒരു പ്രൊജക്ടിനെ കുറിച്ച്‌ ഞാനുമായി ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് ഓഫീഷ്യല്‍ നമ്പറിലേക്ക് ഇയാള്‍ വിളിക്കുകയായിരുന്നു. സംസാരത്തിനിടെ വിഷയം മൊത്തം വഴിമാറി പോയി. ബാക്കി ചരിത്രമാണ്’- എന്ന കുറിപ്പോടെയാണ് ആര്യ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് പങ്കുവെച്ചത്.

READ ALSO: ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ ഒളിവില്‍: സീരിയല്‍ താരം രാഹുല്‍ രവിക്ക് മുൻകൂര്‍ ജാമ്യം

ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുമ്പോള്‍ അല്ല കാസര്‍കോടിന് അടുത്താണെന്ന് യുവതി മറുപടി പറയുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്ന് യുവാവ് അടുത്ത ചോദ്യം ചോദിക്കുന്നു. പിന്നാലെ യുവാവിന്റെ അഡ്രസ് നല്‍കാനും എല്ലാം സെറ്റാക്കി തരാമെന്നും യുവതി പറഞ്ഞതിന് പിന്നാലെ യുവാവ് അഡ്രസ് പറഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

താൻ സ്വയംഭോഗം ചെയ്തു കൊണ്ടാണ് ഫോണില്‍ സംസാരിക്കുന്നതെന്നും യുവാവ് യുവതിയോട് പറയുന്നുണ്ട്. ഫോണ്‍ വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതം കാണിച്ചുകൊണ്ടാണ് ആര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇയാളൊരു പ്രൊഫഷനണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു’- എന്നും ആര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button