GeneralLatest NewsNEWS

നടി ദിവ്യയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ.

ഗുഡ്ഗാവ് ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡലും നടിയുമായ ദിവ്യ പഹുജയുടെ മൃതദേഹം ഹരിയാന കനാലില്‍ കണ്ടെത്തി. ഇവരെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതിയാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞെന്നു പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അനേഷണത്തിലാണ് ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും ദിവ്യയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

read also:ലെഹങ്കയിൽ അതിസുന്ദരിയായി ഭാഗ്യ; മകളുടെ സംഗീത് ചടങ്ങ് ആഘോഷമാക്കി സുരേഷ് ഗോപി

കേസിലെ പ്രതികളിലൊരാളായ ബല്‍രാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

shortlink

Post Your Comments


Back to top button