GeneralLatest NewsMollywoodNEWSWOODs

വരാഹത്തിൽ ഗൗതം വാസുദേവ മേനോനും

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്

സനൽ.വി. ദേവൻ സംവിധാനം ചെയ്ത്, സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതം വാസുദേവ മേനോൻ. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, നവ്യാനായർ, മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ പ്രാച്ചി തുടങ്ങിയവർ വേഷമിടുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്. മുഴുനീള ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

read also: അന്യഭാഷ സിനിമകള്‍ കേരളത്തില്‍ കൊണ്ടുതള്ളുന്നു, ഇതൊരു ദുരവസ്ഥയാണ്: വിജയ് ബാബു

കഥ – ജിത്തു.കെ.ജയൻ – മനു.സി. കുമാർ.
തിരക്കഥ – മനു.സി. കുമാർ.
സംഗീതം -രാഹുൽ രാജ്
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി .
എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി.
കലാസംവിധാനം – സുനിൽ.കെ.ജോർജ്.
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യം -ഡിസൈൻ – നിസ്സാർ റഹ്മത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി.
ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ് –
ലൈൻ പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത
എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജാ സിംഗ്, കൃഷ്ണകുമാർ.
പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് പൈങ്ങോട്
പ്രൊഡക്ഷൻ കൺട്രോളേഴ്സ് – പൗലോസ് കുറുമാറ്റം, ബിനു മുരളി.

മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് . സഞ്ജയ് പടിയൂർ എന്റെർടൈൻമെന്റിന്റെ ബാനറിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും, പാലക്കാട്ടുമായി പൂർത്തിയാകും.

പിആർഒ : വാഴൂർ ജോസ്.
ഫോട്ടോ — നവീൻ മുരളി

shortlink

Related Articles

Post Your Comments


Back to top button