CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

 എആർ കാസിമിൻ്റെ അർജുൻ ബോധി ( ദി ആൽക്കമിസ്റ്റ് ) ചിത്രീകരണം ആരംഭിച്ചു

കൊച്ചി: എആർ കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അർജുൻ ബോധി (ദി ആൽക്കമിസ്റ്റ് )’
ഡികെ സ്റ്റാർ ക്രിയേഷൻസിൻ്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിന്നാല് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു. അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും മാത്രം അണിനിരന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭിച്ചത്.

ഒരു സയൻ്റിസ്റ്റിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ എആർ കാസിം അവതരിപ്പിക്കുന്നത്.
ഇന്ത്യൻ ശാസ്ത്ര രംഗത്തു തന്നെ ഏറെ സമർത്ഥനാണ് അർജുൻ ബോധി. ആധുനിക ശാസ്ത്രയുഗത്തിൽ ശാസ്ത്രത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്നവനാണ് അർജുൻ ബോധിയെങ്കിലും പൂർവ്വികരുടെ ചില സിദ്ധാന്തങ്ങൾക്കും പ്രാധാന്യമുണ്ടന്നു തിരിച്ചറിയുന്നവനാണ് അർജുൻ ബോധി. മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടുത്തം നടത്തുന്നു അർജുൻ ബോധി. ഈ കണ്ടുപിടുത്തത്തെ വാണിജ്യവത്കരിക്കാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘത്തിൻ്റെ കടന്നുവരവിലൂടെ പിന്നീടങ്ങോട് സംഘർഷത്തിൻ്റെ നാളുകളായി മാറുന്നു. ഈ സംഘർഷങ്ങളുടെ തികച്ചും ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.

‘സുരേഷ് ഗോപി സാറിനോട് നന്ദി പറഞ്ഞാല്‍ തീരത്തില്ല’: അംബികയുടെ ദുരിത ജീവിതത്തിന് പരിഹാരവുമായി നടൻ സുരേഷ് ഗോപി
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ നായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ കൈലാഷാണ് ഈ ചിത്രത്തിലെ നായകനായ അർജുൻ ബോധിയെ അവതരിപ്പിക്കുന്നത്. സായ്കുമാർ, പ്രമോദ് വെളിയനാട്, മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, സലിം എസ്, റിനിൽ ഗൗതം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് കലവൂർ രവികമാറിൻ്റെ തിരക്കഥയിൽ മുരളി, സായ്കുമാർ, ക്യാപ്റ്റൻ രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒക്കിയ ‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എആർ കാസിം പിന്നീട്, ‘ദേവക്കോട്ടൈ’, ‘നവംബർ ഇരുപത്തിയഞ്ച്’ എന്നീ തമിഴ് ചിത്രങ്ങളും, ‘റീ ക്യാപ്പ്’ എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളികൾക്ക് മികച്ച ഗാനങ്ങൾ നൽകിയ ഒരു സംഗീത സംവിധായകൻ കെ.ജെ ജോയ് വിടവാങ്ങി

സംഗീതം – റിനിൽ ഗൗതം, ഛായാഗ്രഹണം – രഞ്ജിത്ത് രവി, കലാസംവിധാനം – ബസന്ത്, മേക്കപ്പ് – അനിൽ നേമം,
വസ്ത്രാലങ്കാരം – കുക്കു ജീവൻ, കോ. ഡയറക്ടർ – ബെന്നി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -എസ്.പി ഷാജി,
പ്രൊഡക്ഷൻ ഡിസൈനർ – സെയ്ത് മുഹമ്മദ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – മെഹമൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ കൺട്രോളർ – ജെപി മണക്കാട്. തിരുവനന്തപുരം, മീൻമുട്ടി, പാതിരാമണൽ അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ടിബറ്റൻ കാടുകളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

വാഴൂർ ജോസ്.
ഫോട്ടോ – ഷിജു രാഗ്.

shortlink

Related Articles

Post Your Comments


Back to top button