CinemaLatest NewsNEWS

അവിടെ മുഴുവന്‍ കള്ളുകുടിയന്‍മാര്‍, ഇറങ്ങി ഓടുകയായിരുന്നു: ഷൈന്‍ ടോം ചാക്കോയുമായുള്ള വിഷയത്തിൽ മറീന മൈക്കിൾ

ഷൈന്‍ ടോം ചാക്കോയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനില്‍ പുരുഷന്മാര്‍ക്ക് കാരവനും താന്‍ അടക്കമുള്ളവര്‍ക്ക് ബാത്ത്റൂം സൗകര്യം പോലുമില്ലാത്ത മുറിയുമാണ് തന്നതെന്ന് പറഞ്ഞപ്പോഴായിരുന്നു ഷൈനും മറീനയും തമ്മിൽ തര്‍ക്കത്തിലായത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. എന്താണ് അന്ന് നടന്നത് എന്നും എന്താണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മറീന ഇപ്പോള്‍. മറീനയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മറീന മൈക്കിളിന്റെ വാക്കുകള്‍:

ഈ അഭിമുഖം വന്ന ശേഷം ഒരുപാട് കമന്റുകള്‍ വന്നിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരും ഇത് സ്‌ക്രിപ്റ്റഡ് ആണെന്നാണ് കരുതിയിരിക്കുന്നത്. അതൊരിക്കലും സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്‌നം സംസാരിച്ചതാണ്. എനിക്ക് ഒരുപാട് വിഷമവും പ്രതികരിക്കാന്‍ ഒരുപാട് പറ്റാത്ത സിറ്റുവേഷനില്‍ ചെയ്‌തൊരു ചര്‍ച്ചയാണത്. ഞാന്‍ എന്താണ് പറയാന്‍ വന്നതെന്നുള്ളത് പോലും അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ് എന്നത് ഞാന്‍ ആണുങ്ങള്‍ക്ക് എതിരെ പറഞ്ഞു, ഇവള് ഫെമിനിസ്റ്റ് ആണ്, വിക്ടിം കാര്‍ഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്.

എന്റെ സുഹൃത്തായിട്ടുള്ള ഷൈന്‍ ടോം ചാക്കോയെ പോലുമല്ല ഞാന്‍ പറഞ്ഞത്. ചില വിഭാഗത്തില്‍ വരുന്നത് ആണുങ്ങള്‍ ആയത് കൊണ്ട് ആണുങ്ങള്‍ എന്ന് പറഞ്ഞെന്നെ ഉള്ളൂ. വ്യക്തിപരമായി ഏതെങ്കിലും ആര്‍ട്ടിസ്റ്റിനോ നിങ്ങള്‍ക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ്. ഞാന്‍ അന്ന് പറഞ്ഞ് വന്ന കാര്യം, തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ആ സിനിമയില്‍ രണ്ട് പുരുഷ അഭിനേതാക്കള്‍ ഉണ്ടായിരുന്നു. അന്ന് എനിക്ക് പീരിയഡ്‌സ് ആണ്. ആ സമയത്ത് സ്വാഭാവികമായിട്ടും നല്ലൊരു റൂം ഉണ്ടെങ്കില്‍ പോലും നല്ലൊരു ബാത് റൂം കൂടി വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. അങ്ങനെ വേണമല്ലോ.

ഫിസിക്കലി നമ്മള്‍ അത്രയും ബുദ്ധിമുട്ടുന്ന സമയമാണ്. ആദ്യ ദിവസം തന്ന റൂമില്‍ പ്രോപ്പര്‍ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കള്‍ക്ക് അവര്‍ കാരവാന്‍ കൊടുത്തിട്ടുണ്ട്. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ കാരവാന്‍ ഉപയോഗിക്കാന്‍ പറഞ്ഞു. പക്ഷേ എനിക്കത് കണ്‍ഫര്‍ട്ടബിളായി തോന്നിയില്ല. കാരണം അവര്‍ക്ക് കൊടുത്തതാണല്ലോ അത്. ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാര്‍ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ ഹോട്ടലിന് താഴെ ഫുള്‍ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവര്‍ ചേട്ടനോട് ഞാന്‍ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിന്‍ ആണ് എന്റെ അസിസ്റ്റന്റ്.

എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാന്‍ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തോന്നിയാല്‍ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവില്‍ ക്രുവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ബ്രേക്കിന് ഞാന്‍ കൊച്ചിയില്‍ വന്ന് തിരിച്ച് പോയപ്പോഴും ഇത് തന്നെ അവസ്ഥ. റൂമില്ലെന്നാണ് അവര്‍ പറയുന്നത്. അവസാനം ഞാന്‍ തന്നെ ഒരു നല്ലൊരു ഹോട്ടലില്‍ വിളിച്ച് മേടിച്ചെടുത്തു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാന്‍ ഒരു പരാതി പറഞ്ഞാല്‍ അവരെന്താ ചോദിക്കാ, നിങ്ങള്‍ വേണമെങ്കില്‍ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്. അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടും ഒക്കെയാണ് ഞാന്‍ സംസാരിച്ചത്.

അല്ലാതെ ആണുങ്ങള്‍ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് മാന്യമായും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതുമായ ഒരുപാട് പേരുണ്ട് സിനിമില്‍. ഒരു ആര്‍ട്ടിസ്റ്റ് കാരവാന്‍ യൂസ് ചെയ്യാന്‍ സമ്മതിച്ചില്ലെന്ന് സ്വാസിക പറഞ്ഞിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മെയില്‍ ആര്‍ട്ടിസ്റ്റാണ് കാരവാന്‍ യൂസ് ചെയ്യാന്‍ കൊടുത്തത്. ഇങ്ങനെ കുറേ കാര്യങ്ങള്‍. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്. ഇതെക്കെ അംഗീകരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍, എഴുന്നേറ്റ് പോകുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഞാന്‍ ഭയങ്കര ബോള്‍ഡൊന്നും അല്ല. ഭയങ്കര സെന്‍സിറ്റീവ് ആണ്.

വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാന്‍ സര്‍വൈവ് ചെയ്ത് പോകുന്നത്. ആള്‍ക്കാര്‍ എന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്ത പേഴ്‌സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെല്‍പ് ചെയ്തിട്ടുണ്ട്. ഞാന്‍ കരയുന്നത് എന്തിനെന്ന് ചോദിച്ചാല്‍ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാന്‍ കരയും. ഒരുപാട് കോളുകളും വിവാദമെന്ന രീതിയിലും നടക്കുന്നുണ്ട്. പണ്ടും കാരവാനില്ലാതെ ഉര്‍വശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റില്‍ നിന്നും ബഡ്ഷിറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്.

പക്ഷേ ഏതെങ്കിലും സെറ്റില്‍ ഇന്ന് ഞാന്‍ അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍, അടുത്ത സെറ്റില്‍ പറയും എനിക്ക് റൂമൊന്നും തരേണ്ടെന്ന്. അതുകൊണ്ടാണ് ചെറിയ കാര്യങ്ങള്‍ വരെ നമ്മള്‍ ചോദിച്ച് വാങ്ങിക്കുന്നത്. ഇതാണ് ഞാന്‍ അഭിമുഖത്തില്‍ പറയാന്‍ വന്നത്. പക്ഷേ അത് നടന്നില്ല. എട്ട് വര്‍ഷമായി സിനിമയില്‍. തോല്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേര്‍ വീട്ടിലുണ്ട്. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button