GeneralLatest NewsMollywoodNEWSWOODs

അന്വേഷിപ്പിൽ കണ്ടെത്തും -എന്ന ചിത്രത്തിൻ്റെ വിടുതൽ സോംഗ് പുറത്തുവിട്ടു

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും

തീയേറ്റർ ഓഫ് ഡ്റീം സിൻ്റെ ബാനറിൽ ജിനു.വി. ഏബ്രഹാം. ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ വിടുതൽ സോംഗ് പുറത്തുവിട്ടിരിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഒരുക്കിയ ഈ ഗാനം ഏറെ കൗതുകം നിറഞ്ഞതും വൈറലുമായിരിക്കുന്നു.പൂർണ്ണമായും പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ അതേ മൂഡ് നിലനിർത്തുന്നതാണ് ഈ ഗാനരംഗത്തിൻ്റെ പ്രത്യേകതയും. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ വലിയ നിരതന്നെ അണിനിരക്കുന്നുണ്ട്. ജിനു.വി. ഏബ്രഹാമിൻ്റെതാണു തിരക്കഥ. ഛായാഗ്രഹണം ഗൗതം ശങ്കർ.

എഡിറ്റിംഗ്. സൈജു ശ്രീധർ
കലാസംവിധാനം – ദിലീപ് നാഥ്
നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button