സാമ്പത്തിക തട്ടിപ്പ് കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദ്ദേശം. കേസ് 22-ന് വീണ്ടും പരിഗണിക്കും.
ചിത്രം നിര്‍മ്മിക്കാനായി അരൂർ സ്വദേശിയായ സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നാണ് സിറാജിന്റെ പരാതി. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി നിർദേശം.
read also: തന്റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയാണെന്നു നടി മൃണാൽ
ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
Post Your Comments