GeneralLatest NewsMollywoodNEWSWOODs

കേരളത്തിലെ വനങ്ങളില്‍ നടന്ന സംഭവങ്ങളുടെ നേർ കാഴ്ചയുമായി പോച്ചർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത കലാകാരിയാണ് ആലിയ

ക്യുസി എൻറർടൈൻമെൻറ് നിർമ്മിക്കുന്ന ആമസോൺ ഒറിജിനൽ സീരിസായ പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിനേതാവും നിർമ്മാതാവും സംരംഭകയുമായ ആലിയ ഭട്ട് എത്തിയതായി പ്രൈം വീഡിയോ പ്രഖ്യാപിച്ചു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കൽപ്പിക നാടകീകരണമാണ്.

ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന കഴിവുറ്റ അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.

READ ALSO: റുബിൻ ഷാജി കൈലാസ് സിനിമയിലേയ്ക്ക് !! ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത കലാകാരിയാണ് ആലിയ, പ്രകൃതിയുടെ ചാമ്പ്യൻ എന്ന് കൂടി അറിയപ്പെടുന്ന അവർ പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സജീവമായി ശബ്ദം ഉയർത്തിയിട്ടുണ്ട്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ അവരുടെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പോച്ചറുമായുള്ള സഹകരണം, കഥയിലുള്ള അവരുടെ വിശ്വാസത്തെയും പ്രസക്തവുമായ കഥകൾക്ക് ജീവൻ പകരാനും പ്രതികരണശേഷിയില്ലാത്തവർക്ക് വേണ്ടി ശബ്‌ദിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയും അടിവരയിട്ട് ഊന്നിപറയുന്നു.

പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി വരുന്നതിനെക്കുറിച്ച് ആലിയ ഭട്ട് ഇപ്രകാരം പറയുകയുണ്ടായി, ‘അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിൻറെ ഭാഗമാകുന്നത് എനിക്കും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലെ മുഴുവൻ ടീമിനും ഒരു ബഹുമതിയാണ്. പോച്ചറിൻറെ സ്വാധീനം വളരെ വ്യക്തിപരമായിരുന്നു, വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തിര പ്രശ്നത്തെക്കുറിച്ചു വെളിച്ചം വീശുന്ന റിച്ചിയുടെ ചിത്രീകരണം എനിക്കും എൻറെ ടീമിനും ശക്തമായ പ്രതിധ്വനിയായി അനുഭവപ്പെട്ടു. നമ്മുടെ വനങ്ങളിൽ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാന മാക്കിയുള്ള പോച്ചറിലെ, കഥപറച്ചിൽ എന്നെ ആത്മാർത്ഥമായി ആകർഷിച്ചു. എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകിക്കൊണ്ട് പോച്ചർ നമ്മുടെ കണ്ണ് തുറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഹവർത്തിതത്തെ ആശ്ലേഷിക്കാനുള്ള ആഹ്വാനമാണിത്, റിച്ചി, ക്യുസി, പ്രൈം വീഡിയോ എന്നിവയുമായി സഹകരിക്കുന്നതിലും ഈ കഥയിലേക്ക് എൻറേതായ സംഭാവന നൽകുന്നതിലും ഞാൻ ആത്മാർത്ഥമായി ആവേശത്തിലാണ്.’

എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button