General

രണ്ടുദിവസമായി കാണാനില്ല, മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലെന്നായിരുന്നു വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘അവൻ അനന്തപത്മനാഭൻ’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളിൽ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങൾ പ്രകാശ് കോളേരിയുടെ സംവിധാനത്തിൽ അരങ്ങേറിയ സിനിമകളാണ്.

1987-ലാണ് ആദ്യ ചിത്രം മിഴിയിതളിൽ കണ്ണീരുമായി പ്രദർശനത്തിനെത്തുന്നത്. 2013-ലാണ് പാട്ടുപുസ്തകമെന്ന ചിത്രം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

shortlink

Post Your Comments


Back to top button