GeneralLatest NewsMollywoodNEWSWOODs

പ്രണവ് മോഹൻലാൽ ചിത്രത്തിന് ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ!! വാലന്റൈൻസ് ഡേ ഓഫർ

11AM, 3PM, 7PM എന്നീ സമയക്രമത്തില്‍ ഓഡി 4-ല്‍ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്.

വാലന്റൈൻസ് ഡേയ്ക്ക് റീ റിലീസിനൊരുങ്ങി പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. തലസ്ഥാനനഗരിയിലെ പ്രമുഖ തീയേറ്റർ ആയ ഏരീസ് പ്ലക്സിൽ ‘ഹൃദയം’ കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫർ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച്‌ ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ എന്നതാണ് ആ ഓഫർ. യുവ പ്രേക്ഷകർക്ക് പ്രണയദിനത്തില്‍ ലഭിക്കുന്ന സ്നേഹ സമ്മാനമാണ് ഫ്രീ ടിക്കറ്റ് ഓഫർ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഹൃദയത്തിന്റെ മൂന്ന് പ്രദർശനങ്ങള്‍ക്കാണ് ഓഫർ. 11AM, 3PM, 7PM എന്നീ സമയക്രമത്തില്‍ ഓഡി 4-ല്‍ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ പേട്ടിയെം / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമേ കഴിയു.

READ ALSO: ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്, കൂടെയുണ്ടാകണം, വഴിയിൽ ഉപേക്ഷിച്ചു പോകരുത്: മമ്മൂട്ടി

ഏരീസ് അധികൃതർ അറിയിച്ചിരിക്കുന്നതനുസരിച്ച്‌ തിയേറ്റർ കോംപ്ലക്സില്‍ ഗെയിംസ്, ഫോട്ടോ ബൂത്ത്, ഗിഫ്റ്റ്സ്, ലെറ്റർ എക്സ്ചേഞ്ച് തുടങ്ങിയ പുതമയേറിയ നിരവധി പ്രണയ ദിന ആഘോഷങ്ങളും നടക്കുന്നുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം ഒരു ക്യാമ്പസ് പ്രണയകഥ പറഞ്ഞ സിനിമയാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച ചിത്രത്തില്‍ ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിർവഹിച്ച പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button