GeneralLatest NewsMollywoodNEWSWOODs

അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്‌എഫ്‌ഐ ആയിരുന്നു, ബുദ്ധി വന്നപ്പോള്‍ എബിവിപി ആയി : ശ്രീനിവാസൻ

അച്ഛൻ ഭയങ്കര സിപിഎമ്മുകാരനായിരുന്നു

തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയില്‍ അടിയുറച്ച്‌ വിശ്വസിച്ച കുടുംബമായിരുന്നുവെന്നും എന്നാൽ, അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്‌എഫ്‌ഐ ആയിരുന്നുവെന്നും ബുദ്ധി വന്നപ്പോള്‍ താൻ എബിവിപി ആയെന്നും ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ശ്രീനിവാസൻ പങ്കുവച്ചു.

read also: ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ? എലിസബത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അച്ഛൻ ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി തന്നെ കോണ്‍ഗ്രസുകാരെ തല്ലാൻ പോകുന്നതായിരുന്നു. അദ്ധ്യാപകനാണെങ്കിലും അച്ഛൻ തല്ലാൻ പോയിട്ടുണ്ട്. അക്കാലത്ത് ഞാൻ സ്കൂളിലൊക്കെ പഠിക്കുമ്ബോള്‍ കുടുംബത്തിന് പാരമ്ബര്യമായുള്ളത് പോലെ ചെങ്കൊടിയും പിടിച്ച്‌ തോട്ടുവരമ്ബത്തു കൂടെ മുദ്രാവാക്യം വിളിച്ചു നടക്കുമായിരുന്നു. ‘ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ്’ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചിരുന്നത്. അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാൻ എസ്‌എഫ്‌ഐ ആയിരുന്നു. കുറച്ച്‌ ബുദ്ധി വന്നപ്പോള്‍ ഞാൻ കെഎസ്‍യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാൻ എബിവിപി ആയി.

അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകർച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാൻ വരവേല്‍പ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്. സ്കൂളില്‍ നിന്ന് പെൻഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛൻ ബസ് വാങ്ങിയ കഥയാണ് വരവേല്‍പ്പ്. അറിയാത്ത പരിപാടി അച്ഛൻ ചെയ്തു. കമ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോള്‍ ബൂർഷ്വാസിയായി. മുഴുവൻ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നില്‍ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റില്‍ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവൻ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു’- ശ്രീനിവാസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button