GeneralLatest News

സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചു, പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കേസ്

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം ബോംബെയ്ക്കെതിരേയുമാണ് കേസ്. നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ഫൈസാൻ പറയുന്നു.

ഫെബ്രുവരി അഞ്ചിനാണ് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ചർച്ചയായത്. സർവിക്കൽ ക്യാൻസർ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു. താരം തന്നെ നേരിട്ടെത്തി താൻ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു.

സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം നൽകാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് ഉയരുന്ന വിമർശനം. ഇതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ എത്തിയിരുന്നു. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൂനം പാണ്ഡെയുടെ പ്രതികരണം.

സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പങ്കുവച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ടായിരുന്നു. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പങ്കുവയ്ക്കുന്ന കുറിപ്പിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button