GeneralLatest NewsMollywoodNEWSWOODs

കുട്ടിപ്പാട്ടുമായി വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’

ചിത്രം മാർച്ച്‌ ഒന്നിന് റിലീസ് ചെയ്യും

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിലെ പുതിയ ഗാനം റിലീസ്സായി.

മൂത്തുമ്മാൻ്റെ കോഴി എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രദീപ് ടോം സംഗീതം നൽകിയിരിക്കുന്നു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ്

read also: ‘ഗുരുവായൂർ ഉത്സവമായ്’ സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി

കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ മാർച്ച്‌ ഒന്നിന് നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററുകളിൽ എത്തുകയാണ് അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതി ജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്..

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

എഡിറ്റർ: വി.ടി ശ്രീജിത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്,ഔട്ട്‌ റീച്ച് സ്റ്റുഡിയോ,ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button