CinemaLatest NewsNew ReleaseNow Showing

‘ജസ്റ്റ് വാവ്’: മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട ഉദയനിധി സ്റ്റാലിന് അത്ഭുതം!

കൊച്ചി: മലയാളത്തിലെ യുവ നിരയുടെ ഏറ്റവും വലിയ ഹിറ്റാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമ. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ വീക്ക് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടിയെന്നാണ് പുതിയ റിപ്പോർട്ട്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.

കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‍സ് ഗംഭീര അഭിപ്രായമാണ് നേടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിന്‍റെ ഷോകള്‍ തമിഴ്നാട്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്‍ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ഷോകള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍. തന്‍റ എക്സ് അക്കൗണ്ടിലാണ് ചിത്രത്തെക്കുറിച്ച് ഉദയനിധി പോസ്റ്റ് ചെയ്തത്. ‘മഞ്ഞുമ്മല്‍ ബോയ്‍സ് ചിത്രം കണ്ടു, ജസ്റ്റ് വാവൗ എന്നെ പറയാന്‍ പറ്റു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും’ എന്നാണ് ഉദയനിധി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ചിത്രത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button