GeneralLatest NewsNEWSTV Shows

‘നോണ്‍ വെജ് കഴിച്ചിട്ട് അമ്പലത്തില്‍ കയറാറുണ്ട്, പീരിഡ്സിന്റെ സമയത്ത് നാമം ചൊല്ലാറുണ്ട്’: വിമർശകർക്ക് മറുപടിയുമായി ഗൗരി

കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. തന്റെ പുതിയ വീടിന്റെ മുറ്റത്താണ് അമ്മയും മറ്റ് ബന്ധുക്കൾക്കൊപ്പം ഇത്തവണ ഗൗരി പൊങ്കാല ഇട്ടത്. ആറ്റുകാല്‍ പൊങ്കാല ഇട്ടതിന്റെ വീഡിയോ പകർത്തി ഗൗരി യുട്യൂബില്‍ പങ്കുവെച്ചത് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നു. അതിനടിയില്‍ വന്ന ചില കമന്റുകള്‍ ഗൗരി നല്‍‌കിയ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

പൊങ്കാല ചടങ്ങുകള്‍ക്കിടയില്‍ ഗൗരിയുടെ അമ്മ ചെരുപ്പ് ധരിച്ചിരുന്നു. അതിനെ കുറ്റപ്പെടുത്തിയും മറ്റുമാണ് കമന്റുകള്‍ ഏറെയും വന്നത്. അത്തരത്തില്‍ വന്ന എല്ലാ കമന്റുകള്‍ക്കുമുള്ള മറുപടിയാണ് ഗൗരി പുതിയ വീഡിയോയിലൂടെ നല്‍കിയിരിക്കുന്നത്.

read also: കഞ്ചാവടിച്ച് നല്‍കിയ അഭിമുഖം എന്ന് ട്രോള്‍, ആ വൈറല്‍ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിച്ചത്: തുറന്നു പറഞ്ഞ് ലെന

ഗൗരിയുടെ വാക്കുകൾ

‘കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആറ്റുകാല്‍ അമ്മയുടെ ഭർത്താവിന്റെ വീടാണോ അതോ എന്റെ ഭർത്താവിന്റെ വീടാണോ?. കല്യാണം കഴിഞ്ഞ വീട്ടിലാണ് പൊങ്കാല ഇടേണ്ടതെങ്കില്‍ നമ്മള്‍ മധുരയില്‍ പോയി പൊങ്കാല ഇടണം. ആറ്റുകാലമ്മയുടെ ഭർത്താവ് മധുരയിലല്ലേ?. ഇനി അവിടെ പോയി ഇടണോ?. കല്യാണം കഴിഞ്ഞ വീട്ടില്‍ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങള്‍ക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് ഒന്ന് പറഞ്ഞ് തന്നാല്‍ സന്തോഷമായേനെ.’

‘അപ്പോള്‍ ഈ വഴിയില്‍ പൊങ്കാല ഇടുന്ന ആളുകള്‍ എന്താണ് ശശികളാണോ. നമ്മള്‍ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാല്‍ ഇതൊന്നും വിഷയമല്ല. നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർത്ഥന കേള്‍ക്കും എന്നതാണ് എന്റെ ഭക്തി. നല്ല മനസോട് കൂടി നമ്മള്‍ പ്രാർത്ഥിച്ചാല്‍ മാത്രം മതി. ആറ്റുകാല്‍ പൊങ്കാല എന്നതുകൊണ്ട് എന്താണ് ആളുകള്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.’

‘ഞാൻ മനസിലാക്കിയത് നമ്മള്‍ പൂർണ്ണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ്. അവിടെ ഒരു നിബന്ധനയോ കണ്ടീഷൻസോ ഞാൻ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെ പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും. തൂണിലും തുരുമ്പിലും ഭഗവാനുണ്ടെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. എന്റെ വിശ്വാസവും അത് തന്നെയാണ്. ഒരുപാട് സന്തോഷത്തോടെയും നിറഞ്ഞ മനസോടെയുമാണ് ഞങ്ങള്‍ ഇപ്രാവശ്യം പൊങ്കാല ഇട്ടത്. അത് ദേവി സ്വീകരിച്ചുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നോണ്‍ വെജ് കഴിച്ചിട്ടും അമ്പലത്തില്‍ കയറിയിട്ടുണ്ട്. അതുപോലെ പീരിഡ്സിന്റെ സമയത്തും നാമം ചൊല്ലാറുണ്ട്.’

‘മനുഷ്യരുടെ വൃത്തികെട്ട ചിന്താഗതികള്‍ വെച്ച്‌ ഭഗവാനെ വിലയിരുത്താതിരിക്കുക. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക. കാരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്’, എന്നാണ് ഗൗരി തന്നെയും കുടുംബത്തെയും വിമർശിച്ചവർക്കുള്ള മറുപടിയായി പറഞ്ഞത്.

shortlink

Post Your Comments


Back to top button