CinemaInterviewsLatest News

ബോഡി ഷെയ്മിംഗ് ചെയ്യാന്‍ പാടില്ല എന്നൊരു നിയമമുണ്ടോ? ഭയപ്പെട്ട് നില്‍ക്കുമ്പോള്‍ തമാശ മരിക്കുകയാണ്: ദിലീപ്

ബോഡി ഷെയ്മിംഗിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. പണ്ടത്തെ സിനിമകളെ പോലെ ഇപ്പോഴത്തെ സിനിമയില്‍ കോമഡി ചെയ്യുമ്പോള്‍ വേണോ വേണ്ടെയോ എന്ന് ആലോചിക്കുമെന്നും അതിനെയൊക്കെ തടയുമ്പോള്‍ തമാശ മരിക്കുന്നതായാണ് തോന്നുന്നതെന്നും ദിലീപ് പറഞ്ഞു. ഇതൊരു നിയമമൊന്നുമല്ലല്ലോ, പിന്നെന്താ എന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ ചോദിക്കുന്നത്.

‘കൂട്ടുകാര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമ്പോഴാണ് ഹാസ്യമുണ്ടാകുന്നത്. സിനിമയിലും അതേ സാഹചര്യമാണ്. അവിടെ സംസാരിക്കുന്നത് സിനിമയാണ്. ആ കഥാപാത്രങ്ങളെയാണ് കളിയാക്കുന്നത്. ഇപ്പോള്‍ എന്താണ് അവസ്ഥയെന്ന് വെച്ചാല്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ബോഡി ഷെയ്മിംഗിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട അത് ബോഡി ഷെയ്മിംഗ് ആണെന്ന് പറഞ്ഞാണ് ഇവര്‍ തടയുക. അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും ഇതൊരു നിയമമാണോ? നിയമമുണ്ടെങ്കില്‍ നമ്മളത് പാലിക്കണം. ഇതിപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ. അതിനെ അതിന്റെ വഴിക്ക് വിടൂ. അവര്‍ പറഞ്ഞോട്ടെ നമുക്കെന്താ.

എന്നെയൊരാള്‍ കളിയാക്കുന്നതില്‍ എനിക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ കുഴപ്പം. നമ്മള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ നോക്കിയാല്‍ സിനിമ വളരെ ഡ്രൈയാവും. ഒരുപാട് സിനിമകളില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. എത്ര കഥാപാത്രങ്ങള്‍ എന്നെ കളിയാക്കുന്നുണ്ട്? കുഞ്ഞിക്കൂനനില്‍ കൂനുള്ള കഥാപാത്രം മുടന്തുള്ള കഥാപാത്രത്തെ കളിയാക്കുന്ന സീനുണ്ട്. അത് കളിയാക്കലിന്റെ രീതിയാണ്. അതിനെയൊക്കെ തടയുമ്പോള്‍ തമാശ മരിക്കുന്നതായാണ് തോന്നുന്നത്. എല്ലാത്തിനും ഭയം എന്നൊരു വിഷയമുണ്ടല്ലോ. ഭയപ്പെട്ട് നിന്നാല്‍ ഒരു പരിപാടിയും നടക്കില്ല. ഇവിടെ നിയമമുണ്ടെങ്കില്‍ നിമയത്തെ മാനിക്കണം. ഒരു കാര്യത്തെ നമ്മള്‍ എങ്ങനെ അപ്രോച്ച് ചെയ്യുന്നു എന്നത് അനുസരിച്ചാണ്. ഒരു കാര്യത്തില്‍ നര്‍മ്മം ഉണ്ടെങ്കില്‍ ആ നര്‍മ്മത്തെയാണ് നമ്മള്‍ ബൂസ്റ്റ് ചെയ്യുന്നത്. അല്ലാതെ വേറൊരാളെ വേദനിപ്പിക്കുന്നില്ല. വേറൊരാളെ വേദനിപ്പിക്കുന്നതാണെങ്കില്‍ നമ്മള്‍ ചെയ്യാതിരിക്കുക. നമ്മള്‍ ശീലിച്ചിരിക്കുന്നത് അതാണ്’, ദിലീപ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button