GeneralLatest NewsMollywoodNEWSWOODs

‘പുണ്യാളനെ സ്തുതിക്കുന്ന’ യുവാക്കളുടെ ആഘോഷം: കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ‘എൻ്റെ പുണ്യാളാ- ..ഞങ്ങടെ പുണ്യാളാ…എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.

read also: ജൂൺ പതിനാല് റിലീസ് പ്രഖ്യാപിച്ച് ഡി.എൻ.എയുടെ പോസ്റ്റർപുറത്തിറങ്ങി

നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിൻ്റെ രംഗപ്രവേശം… ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ … ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു, സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ
ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ.
സംഗീതം – ശ്രീജു ശ്രീധർ
ഛായാഗ്രഹണം – ലോവൽ എസ്.
എഡിറ്റിംഗ് – രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി
പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്f

shortlink

Post Your Comments


Back to top button