GeneralLatest NewsMollywoodNEWSWOODs

പതിമൂന്നു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായി, ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്: ആനി

എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും

നായികയായി ഒരുകാലത്ത് മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് ആനി. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ആനി കുക്കറി ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് ആനി. പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായ തനിക്ക് അമ്മായില്ലാത്തതിന്റെ ദുഃഖം അധികം അനുഭവിക്കേണ്ടി വരാത്തതിന് കാരണം ഭർത്താവിന്റെ അമ്മയുള്ളതു കൊണ്ടാണെന്നും സ്വാസിക അവതാരകയായി എത്തുന്ന ഒരു ചാനൽ പരിപാടിയിൽ ആനി പങ്കുവച്ചു.

read also: ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ…: മന്ത്രി ആര്‍ ബിന്ദു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.

പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

എന്റെ ജീവിതത്തില്‍ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെ തന്നെ ആയിരിക്കും. എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാന്‍ ഇന്ന് ഏതുസ്ഥാനത്താണോ എത്തിയത്, അതിലേക്ക് എത്താണമെന്ന് എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും, ഞാന്‍ അത് നേടിയത് കാണാന്‍ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ട്. സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണെന്ന്. എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്.’- ആനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button