GeneralKollywoodLatest NewsNEWSWOODs

ദേഹാസ്വാസ്ഥ്യം: നടൻ അജിത് ആശുപത്രിയില്‍

ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറില്‍ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും പതിവ് ആരോഗ്യ പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മറ്റ് ചില സൂചനകള്‍.

read also: ‘പൈസയ്ക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ചെലവ് ചുരുക്കല്‍?’; സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തില്‍ വിമര്‍ശനവുമായി നടി സ്നേഹ

മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറില്‍ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button