AwardsCinemaLatest News

ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം, ഏറ്റുവാങ്ങി ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും

കൊച്ചി: ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരത്തിന് അർഹരായി നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് പുരസ്‌കാര പ്രഖ്യാപനവും വിതരണവും നടന്നു. കണ്‍വന്‍ഷന്‍ സെന്ററിറിൽ നടന്ന ചടങ്ങിൽ ബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസിൽ നിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി പുരസ്കാര തുക ഉണ്ണി മുകുന്ദന്‍ സമര്‍പ്പിച്ചു. ലക്ഷ്യയില്‍ പങ്കെടുത്ത മികച്ച 10 സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 10,000 രൂപയുടെ എക്‌സലന്‍സ് പുരസ്‌കാരവും പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമങ്ങൾ ശക്തമായ ഉപകരണമാണെന്നും രാജ്യത്ത് ശ്രദ്ധേയമായ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രധാനമന്ത്രി ആദരിക്കുന്നുവെന്നത് സമൂഹ മാദ്ധ്യമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

‘സാർ, നിങ്ങളുടെ നല്ല വാക്കുകൾക്കും ബഹുമതി അവാർഡിനും നന്ദി. ഇന്ന് നിങ്ങൾ സംസാരിക്കുന്നത് കേട്ട്, ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിൻ്റെ ആരാധകനായി ഞാൻ മാറിയിരിക്കുന്നു. കാരണം നിങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ അഭിനിവേശവും നിങ്ങളെ യഥാർത്ഥത്തിൽ ഉറ്റുനോക്കേണ്ട നേതാവാക്കി മാറ്റുന്നു. നിങ്ങൾ ശരിയായി ഉദ്ധരിച്ചതുപോലെ, രാഷ്ട്രം എപ്പോഴും ഒന്നാമതെത്തുന്നുണ്ടെന്ന് എനിക്കും ആത്മാർത്ഥമായി തോന്നുന്നു. ഞാൻ ഉടൻ ബംഗാൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു’, ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button