GeneralLatest News

‘മോദി വീണ്ടും പ്രധാനമന്ത്രി ആകണം, തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കും’ -ശരത്കുമാർ

ചെന്നൈ: മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്നും, തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ.

അതെ സമയം കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ കൂടി രംഗത്തെത്തിയതോടെ തൃശൂരിൽ കടുത്ത മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്.

സ്ഥാനാർഥി മാറ്റത്തിൽ അമർഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭയും രംഗത്തെത്തിയിട്ടുണ്ട് . ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത്‌ സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്

shortlink

Related Articles

Post Your Comments


Back to top button