CinemaLatest News

രാം ഗോപാല്‍ വര്‍മ്മയുമായി ഡേറ്റിങ്ങിലോ? മലയാളി മോഡലിന്റെ മറുപടി വൈറൽ

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) നായികയാക്കി ‘സാരി’ എന്ന ചിത്രം ഒരുങ്ങുകയാണ്. ശ്രീലക്ഷ്മിയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ആണിത്. ആര്‍ജിവിയുടെ പേഴ്‌സനല്‍ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ചിത്രങ്ങള്‍ എടുത്തത്. യശ്വന്തിനെ പരാമര്‍ശിച്ചു കൊണ്ട് ഒരു കുറിപ്പോടെയാണ് സംവിധാകന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്‍സ്റ്റ റീല്‍ വിഡിയോയിലൂടെ ആര്‍ജിവി ടീം കണ്ടെത്തിയ കേരള പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഞങ്ങള്‍ക്കൊപ്പം ‘സാരി’ എന്ന സിനിമയിലും ആരാധ്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്’, എന്നാണ് സംവിധായകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്. രാം ഗോപാല്‍ വര്‍മയുമായി ഡേറ്റ് ചെയ്‌തോ എന്ന ആരാധകന്റെ ചോദ്യത്തിന്, ഇതു കണ്ടാല്‍ അദ്ദേഹം ഇപ്പോള്‍ പൊട്ടിച്ചിരിക്കും എന്നായിരുന്നു നടിയുടെ മറുപടി. ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button