GeneralLatest NewsMollywoodNEWSWOODs

‘രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല’ : ഉണ്ണി മുകുന്ദൻ

രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല

കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യത്തില്‍ അംഗമാകാൻ ആഗ്രഹിച്ച വ്യക്തിയാണ് താനെന്നു നടൻ ഉണ്ണി മുകുന്ദൻ. ദേശസ്നേഹം തുളുമ്പുന്ന ഒരു സൈനിക ചിത്രം തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന സൂചനയുമായി ഉണ്ണി മുകുന്ദൻ. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.

‘ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം. എന്റെ സ്വന്തം പ്രൊഡക്ഷനില്‍ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കില്‍ മറ്റ് പലരും അതിന്റെ ഭാഗമായേക്കാം. ഇതൊരു മലയാള സിനിമയായിരിക്കും, പക്ഷേ ബഹുഭാഷാ ഫോർമാറ്റിലായിരിക്കും. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു ദേശീയവാദിയാണ്. 200 വർഷത്തെ അപമാനം, വിഭജനം. ഭാരതത്തിലെ ജനങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. രാജ്യ സ്നേഹം തുളുമ്ബുന്ന വീഡിയോകള്‍ കാണുമ്ബോഴെല്ലാം എനിക്ക് നിരാശ തോന്നുന്നു. നിങ്ങള്‍ ഈ നാട്ടിലാണ് ജനിച്ചതെങ്കില്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളും എന്റെ രാജ്യത്തിനുണ്ട്.’

read also: കോളേജിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി, നടപടിയിൽ പ്രതിഷേധിച്ച് വേദി വിട്ട് ജാസി ഗിഫ്റ്റ്

‘കുട്ടിക്കാലത്ത് ഭഗത് സിംഗ് എഴുതിയ ഒരു കത്ത് ഇന്ത്യൻ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചത് ഞാൻ വായിച്ചതായി ഓർക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് സൈന്യത്തില്‍ ചേരാൻ കഴിഞ്ഞില്ല. അതില്‍ ഞാൻ ഖേദിക്കുന്നു. എന്നാല്‍ ഞാനീ സമൂഹത്തിന്റെ ഭാഗമായതിനാല്‍ രാജ്യത്തിന് എന്തെങ്കിലും തിരികെ നല്‍കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഏറ്റവും വൈവിധ്യമാർന്ന, സഹിഷ്ണുതയുള്ള, ലിബറല്‍ രാജ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് എപ്പോഴും ഒന്നാമത്. പ്രക്ഷുബ്ധതയ്‌ക്കിടയിലും, രാജ്യം മുന്നോട്ട് പോയി. അതില്‍ നമ്മള്‍ അഭിമാനിക്കണം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല’- ഉണ്ണി മുകുന്ദൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button