CinemaComing SoonLatest News

വന്തിട്ടേൻ! 14 വര്‍ഷങ്ങള്‍ക്ക് ശേഷം ദളപതി വിജയ് കേരളത്തില്‍: സ്വീകരിച്ച് ജനസാഗരം

തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് നടൻ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. നാടിനെ ഇറക്കിമറയ്ക്കും തരത്തിൽ വൻ വരവേൽപ്പാണ് നടന് ആഭ്യന്തര വിമാനത്താവളത്തിൽ ഫാൻസ് ഒരുക്കിയത്. നടന്റെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

മാർച്ച് 18 മുതൽ 23 വരെ താരം തലസ്ഥാനത്ത് ഉണ്ടാകും. വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയിരിക്കുന്നത്. ന​ഗരത്തിന്റെ പലയിടങ്ങളിലായി നടന്റെ വലിയ ബാനറുകളും കട്ടൊട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ആരാധക കൂട്ടായ്മ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്കായി വീട് നിർമ്മിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന ​ഗോട്ടിന്റെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപും ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ.

ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഫാൻസിനെ കാണുന്നതിനായി വിജയ് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.14 വർഷങ്ങൾക്കു മുമ്പ് കാവലന്റെ ചിത്രീകരണത്തിനായി വിജയ് കേരളത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button