GeneralLatest NewsMollywoodNEWSWOODs

നീഅപരനാര്.. ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ ഒട്ടേറെ ദുരൂഹതകളുമായി രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി

പുതു തലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ.

നീ അപരനാര്…..
ഈ ചെറിയ ദ്വീപിൽ .. എന്നു തുടങ്ങുന്ന ഈ ഗാനവുമായി ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ നവ മാധ്യമങ്ങളിൽ ഏറെ പോപ്പുലറായിരിക്കുകയാണ്. പ്രിയംവദയാണ് ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്.

തൊട്ടപ്പൻ കിസ്മത്ത്എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് .കെ .ബാവാക്കുട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്. ഏറെ ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു. താൻ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

read also: ‘അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും… പോസ്റ്ററും അടിക്കും’: നടി വനിത വിജയകുമാര്‍

പുതു തലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ. പൂർണ്ണിമ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഛായാഗ്രഹണം – എൽദോസ് ജോർജ്
എഡിറ്റിംഗ്‌ – മനോജ്
കലാസംവിധാനം -അരുൺ ജോസ്.
സംഗീതം – പശ്ചാത്തല സംഗീതം – വർക്കി – അങ്കിത് മേനോൻ.
പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉണ്ണി .സി, എം.കെ.രജിലേഷ്.
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
സപ്തത രംഗ് ക്രിയേഷൻസ് – വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ ഒ.പി.ഉണ്ണികൃഷ്ഷ്ണൻ., അലക്സ് വളളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.എസ്പ്രേമാനന്ദൻ ,പി .എസ്.ജയഗോപാൽ, മധു പള്ളിയാനാ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ.

shortlink

Post Your Comments


Back to top button