BollywoodGeneralLatest NewsNEWSWOODs

ബീഫ് കഴിക്കില്ലെന്ന് നടി കങ്കണ: പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബീഫോ മറ്റെന്തെങ്കിലും മാംസമോ കഴിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കങ്കണ 2019 മെയ് 24ന് എക്സില്‍ കുറിച്ചിരുന്നതായും സോഷ്യൽ മീഡിയ

ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത് ബീഫ് കഴിക്കില്ലെന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.    താൻ ബീഫ് കഴിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി സോഷ്യൽ മീഡിയയിൽ കങ്കണ പോസ്റ്റ് പങ്കുവച്ചിരുന്നു.

‘താനൊരു അഭിമാനിയായ ഹിന്ദുവാണ്. താന്‍ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തന്നെ കുറിച്ച്‌ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി യോഗ – ആയുര്‍വേദ ജീവിതരീതി പിന്തുടരുന്ന താന്‍ അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല’- എന്നായിരുന്നു കങ്കണ പറഞ്ഞത്. ഈ വാദത്തെ പൊളിച്ചടിക്കിയിരിക്കുകയാണ് ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍.

read also: തിരക്ക് കാരണം ഭര്‍ത്താവിന്റെ കാര്യങ്ങൾ നോക്കാൻ പറ്റുന്നില്ല, രണ്ടാം വിവാഹം നടത്തി ഗായിക

ഒരുഭിമുഖത്തില്‍ ബീഫും സ്റ്റീക്കും കഴിക്കുന്നത് അമ്മ വിലക്കിയിരുന്നെങ്കിലും താന്‍ കഴിച്ചിരുന്നുവെന്നു താരം പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് സുബൈറിന്റെ വിമർശനം.

അഭിമുഖങ്ങള്‍ക്കിടയില്‍   ഒരിക്കല്‍ നിങ്ങള്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് പല തവണ പറഞ്ഞിട്ടുണ്ടെന്നും കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് നിങ്ങള്‍ വീഗനായതെന്നും മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു. ബീഫോ മറ്റെന്തെങ്കിലും മാംസമോ കഴിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കങ്കണ 2019 മെയ് 24ന് എക്സില്‍ കുറിച്ചിരുന്നതായും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button