GeneralLatest NewsNEWSTV Shows

വൈറല്‍ ഭാഗം മുക്കി ബിഗ് ബോസ്, ഇത് അനീതി: വിമർശിച്ച് ആര്യ

എന്തുകൊണ്ട് അത് മെയിന്‍ എപ്പിസോഡില്‍ ഇല്ല?

ബിഗ് ബോസ് മലയാളം സീസണ്‍ 6 നു ആരാധകർ ഏറെയാണ്. ഷോയിലേയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലൊരാളായി എത്തിയ ഡിജെ സിബിന്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസത്തെ പ്രെസ് മീറ്റ് ടാസ്കിൽ സിബിന്റെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ടാക്‌സിനിടെ ഗബ്രിയോടും ജാസ്മിനോടും നടന്ന തര്‍ക്കവും ഇരുവര്‍ക്കും സിബിന്‍ നല്‍കിയ മറുപടികളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ രാത്രി എപ്പിസോഡില്‍ ഈ ഭാഗങ്ങളൊന്നും കാണിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ ആര്യ .

സിബിന്റെ ടാസ്‌കിലെ വൈറലായ ഭാഗം മുക്കിയെന്നാണ് ആര്യ ആരോപിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്നും ആര്യ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.

read also: സ്ത്രീകളും കുട്ടികളും കാണുന്ന ഷോ, നല്ല വസ്ത്രം ധരിക്കണം: എന്റെ കെട്ടിയോനില്ലാത്ത പ്രശ്നം നിങ്ങൾക്ക് വേണ്ടെന്ന് ശരണ്യ

ആര്യയുടെ വാക്കുകള്‍ ഇങ്ങനെ,

ചെറിയൊരു സംശയം. നിങ്ങളില്‍ ആര്‍ക്കെങ്കിലും അതേ ചിന്ത വന്നുവോ എന്നറിയാനാണ് ഈ വീഡിയോ. ബിഗ് ബോസ് സീസണ്‍ 6 നെക്കുറിച്ചാണ്. ഞാനും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു. ഞങ്ങളുടെ സീസണില്‍ 24 മണിക്കൂറും ലൈവൊന്നും ഉണ്ടായിരുന്നില്ല, എപ്പിസോഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 24 മണിക്കൂര്‍ കാണുന്ന ആളാണ് ഞാന്‍. ഇന്ന് ഷൂട്ടുണ്ടായിരുന്നു. കിട്ടിയ ഗ്യാപ്പില്‍ കാണുന്നുണ്ടായിരുന്നു. പക്ഷെ കറക്‌ട് ഒരു മെയിന്‍ കണ്ടന്റ് വന്ന സമയത്ത് എനിക്കത് കാണാന്‍ പറ്റിയില്ല.

എന്റെ സുഹൃത്ത് സിബിന്‍ ഹൗസിലുണ്ട്. അവര്‍ ഒരു ടാസ്‌ക് ചെയ്തിരുന്നു ഇന്ന്. മീഡിയ ഇന്ററാക്ഷന്‍ ആയിരുന്നു ടാസ്‌ക്. ടീം നെസ്റ്റിന്റെ ടാസ്‌ക് ഞാന്‍ കണ്ടിരുന്നില്ല. ആ സമയത്ത് എനിക്ക് ജോലിയുണ്ടായിരുന്നു. പക്ഷെ രാവിലെ എനിക്ക് കുറേ മെസേജുകള്‍ വന്നു. സിബിന്‍ പൊളിച്ചു എന്നൊക്കെ പറഞ്ഞു. യൂട്യൂബ് വീഡിയോള്‍ ഇറങ്ങുന്നു. അപ്പോള്‍ ഞാന്‍ മനസിലാക്കി നല്ല കണ്ടന്റ് എന്തോ ആണെന്ന്. അതിന്റെ കുറച്ച്‌ വീഡിയോ ക്ലിപ്പിംഗ്‌സും ആളുകള്‍ പറയുന്നതും യൂട്യൂബിലും കണ്ടിരുന്നു.

ലൈവ് മിസ് ആയെങ്കിലും എപ്പിസോഡില്‍ കാണാമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഞാനിരുന്നത്. ഞാന്‍ എപ്പിസോഡ് കണ്ടപ്പോള്‍ ആ മുഴുവന്‍ ഭാഗവും എപ്പിസോഡില്‍ നിന്നും അപ്രതക്ഷ്യമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടിയ അറിവേ എനിക്കുള്ളു. അത് വൈറലായി പോകുന്നതായിരുന്നു. ഇവന്‍ എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നത് കുഞ്ഞു കുഞ്ഞ് ക്ലിപ്പുകള്‍ ഞാന്‍ കണ്ടിരുന്നു. ഇവന്‍ കാര്യമായി എന്തോ ചെയ്തിട്ടുണ്ടെന്ന് മനസിലായിരുന്നു.

ഇത്രയും റീച്ച്‌ കിട്ടിയ കണ്ടന്റ്, ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയ കണ്ടന്റ് മെയിന്‍ എപ്പിസോഡില്‍ ഇല്ല. എനിക്കത് ഭയങ്കര അതിശയമാണ്. എന്തുകൊണ്ട് അത് മെയിന്‍ എപ്പിസോഡില്‍ ഇല്ല? നിങ്ങള്‍ അത് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ എന്റെ ഒരു ഇന്‍സ്റ്റഗ്രാം ഫോളോവര്‍ പറഞ്ഞു, അത് ബിബി പ്ലസില്‍ ഉണ്ടെന്ന്. ശരിയാണ്. 24X7 ല്‍ വന്നിരുന്നു ഹോട്ട്‌സ്റ്റാറില്‍, ബിബി പ്ലസും ഹോട്ട്‌സ്റ്റാറിലുണ്ട്. ചാനലില്‍ ബിബി പ്ലസ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ തന്നെ എത്ര പേര്‍ ബിബി പ്ലസിനായി കാത്തിരിക്കും? എത്ര പേര്‍ ഹോട്ട്സ്റ്റാറില്‍ ഇത് കാണും?

എത്രയോ ആള്‍ക്കാര്‍ ടിവിയിലെ ചാനല്‍ ടെലികാസ്റ്റില്‍ മാത്രമായി കാണുന്നവരുണ്ട്. അവര്‍ക്ക് ഇന്ന് വീട്ടില്‍ സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കാണാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല? 24 മണിക്കൂറിലും എഡിറ്റഡ് വെര്‍ഷനാണ്. ഇന്നലേയും അതില്‍ കുറച്ച്‌ കണക്ഷന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എത്ര പേര്‍ ശ്രദ്ധിച്ചു കാണും എന്നറിയില്ല. പക്ഷെ അത് വളരെ സെന്‍സിറ്റീവ് കണ്ടന്റ് ആയിരുന്നു. അഭിഷേക് സംസാരിച്ച സമയത്താണ് പെട്ടെന്ന ഒരു കട്ട് വന്നത്.

അത് മനസിലാക്കാം. അഭിഷേക് ആയതിനാല്‍ ആകും. അത് പുറത്ത് വിട്ടാല്‍ ശരിയാകില്ല എന്നതു കൊണ്ടാകും. പക്ഷെ ഇന്നത്തേത് ഒരു ടാസ്‌കിന്റെ ഭാഗമായിരുന്നു. അതിനകത്തു നടന്ന വഴക്കോ മറ്റോ അല്ല. ഒരു ടാസ്‌കിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ പ്രധാന എപ്പിസോഡില്‍ നിന്നും മുക്കി, നല്ല അന്തസായിട്ട് മുക്കി. പക്ഷെ അത് എന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല. അത് നീതിയല്ല. തീര്‍ത്തും അനീതിയാണ്.

shortlink

Related Articles

Post Your Comments


Back to top button