GeneralLatest News

36-ാം വിവാഹവാർഷിക നിറവിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ: ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം വൈറൽ

വിവാഹ വാർഷിക നിറവിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. വസതിയിൽ വച്ചാണ് മോഹൻലാലും ഭാര്യ സുചിത്രയും 36-ാം വിവാഹവാർഷികം ആഘോഷിച്ചത്. ആഘോഷത്തിൽ മകൻ പ്രണവും ഉണ്ടായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘ഹാപ്പി ആനിവേഴ്സറി മൈ ലവ്’ എന്ന അടിക്കുറുപ്പോടെ ആയിരുന്നു ചിത്രം മോഹൻലാൽ പങ്കുവച്ചത്.

‘ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് വർഷങ്ങൾക്കായി ആശംസകൾ.’ കഴിഞ്ഞ വർഷം ജപ്പാനിൽ വച്ചാണ് താരം 35ാം വിവാഹവാർഷികം ആഘോഷിച്ചത്. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്കു വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ അന്ന് പങ്കുവച്ചിരുന്നു

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. പ്രശസ്ത തമിഴ് നടനും നിർമാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

shortlink

Related Articles

Post Your Comments


Back to top button