GeneralLatest News

ഞാൻ പറഞ്ഞ വീഡിയോ മുഴുവൻ കാണാതെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഖേദകരം: സോഷ്യല്‍ മീഡിയ പരിഹാസങ്ങളോട് ഷെയ്ന്‍ നിഗം

അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമർശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്നിന്റെ പരാമര്‍ശം. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു.

സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍.താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും…തള്ളണം…
ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്…

shortlink

Related Articles

Post Your Comments


Back to top button