GeneralLatest News

പത്തനംതിട്ടയിൽ തിയറ്ററിൽ സംഘർഷം: പിന്നാലെ കോംപ്ലക്സിൽ നിന്ന് കാൽവഴുതിവീണ് ഓപ്പറേറ്റർ മരിച്ചു, ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ട: തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബത്തിന്റെ ആരോപണം.

തിയറ്ററിൽ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. എന്നാൽ, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണുവെന്നാണ് പൊലീസിന്റെ ഭാഷ്യം. താഴെ വീണ ഉടൻതന്നെ മരിച്ചു.

 

shortlink

Post Your Comments


Back to top button