GeneralLatest NewsMollywoodNEWSWOODs

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു 

കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന സനിമയ്‌ക്കായി തിരക്കഥ

മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിരക്കഥാകൃത്തായ സുനീഷ് വാരനാടാണ് ദുഃഖവാർത്ത പങ്കുവച്ചത്.

read also: സംവിധായക ദമ്പതികൾ ഒരുക്കുന്ന ദി മിസ്റ്റേക്കർ ഹൂ മെയ് 31 ന്

വർഷങ്ങളായി മിമിക്രി രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സോമരാജ് ടെലിവിഷൻ പ്രോഗ്രാമുകൾക്ക് പുറമെ തിരക്കഥാകൃത്തായും പ്രവർത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന സനിമയ്‌ക്കായി തിരക്കഥ നിർവഹിച്ച സോമരാജ് അണ്ണൻ തമ്പി, കിംഗ് ലയർ, ഫാന്റം, കണ്ണകി, അഞ്ചര കല്യാണം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്..

shortlink

Post Your Comments


Back to top button