
പാശ്ചാത്യരുടെ ഹാലോവീൻ രാവുകൾക്ക് ഭീകരത നൽകുന്ന സ്പൂക്കിഷ് റോക്ക് ഗാനങ്ങൾപോലെ, തനി കേരളീയ നാടോടി ശൈലിയും ,റോക്ക് മ്യൂസിക്കും ചേർത്തു കൊണ്ട് മലയാളത്തിൽ ആദ്യമായി ഒരു പാട്ട് .സ്പൂക്ക് റോക്ക് ശൈലിയിൽ ഉള്ള “ചെണ്ട യക്ഷി” എന്ന പാട്ടിന്റെ വരികൾ സുരേഷ് നാരായണൻ ആണ്.തനി നാടൻ യക്ഷി കോൺസെപ്റ്റ് പാട്ടിന്റെ വരികളെ വളരെ വ്യതസ്തമായ രീതിയിൽ ഉള്ള ഈണത്തിൽ ആണ് ശ്രീനേഷ് എൽ പ്രഭു ചിട്ടപ്പെടുത്തിയത്. ഒരു ദീന രോധനം പോലുള്ള വിരുത്തതിൽ (ശ്ലോകം പോലെ) നിന്നും പതിയെ രൗദ്രത്തിലേക്ക് ഉള്ള സുഗമമായ സഞ്ചാരം ,പാട്ടിന്റെ പ്രത്യേകതയായി തോന്നി.രൗദ്രം ചോർന്ന് പോവാത്ത രീതിയിൽ ഉടനീളം ഈണവും വരികളും ചേർന്നു പോകുന്നുണ്ട്.
ഉറങ്ങി കിടന്ന ഭീകരിയായ യക്ഷി ഉണരുന്നതും, രൗദ്രം പൂണ്ട് രക്തദാഹിയായി ഇരയ്ക്ക് നേരെ ചാടി ഉയരു ന്നതും ,കൊലപെടുത്തുന്നതും ആയ വരികൾ വരുമ്പോൾ ഉള്ള ഈണത്തിലും താളത്തിലും ഉള്ള വ്യതിയാനങ്ങൾ ശ്രോതാക്കൾക്ക് വ്യത്യസ്ത അനുഭവം ആവും. സോപാന ഗായകൻ അഖിൽ യശ്വന്ത് ആണ് പാട്ട് പാടിയിരിക്കുന്നത്.സംഗീത സംവിധായകൻ കൂടിയായ ശ്രീനേഷ് തന്നെ ആണ് പാട്ടിന്റെ തുടക്കത്തിലെ വിരുത്തം എഴുതിയതും ആലപിച്ചതും. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ലിറിക്കൽ വിഡിയോ, ഉടൻ ഇറങ്ങാൻ ഉള്ള ദൃശ്യാവിഷ് കാരത്തിന്റെ മുന്നോടിയായിട്ടാണ് ഇറക്കിയിരിക്കുന്നത്.
എ ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വിഡിയോയിലെ രക്തദാഹി യക്ഷി കാണുന്നവരിൽ ഭീതി ജനിപ്പിക്കും വിധം മനോഹരമായിട്ടുണ്ട്. ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ ആണ് റെക്കോർഡിങ് ,വിനീത് എസ്തപ്പാൻ ആണ് മ്യൂസിക് സൗണ്ട് ഡിസൈൻ മിക്സിങ്ങ് മാസ്റ്ററിംഗ് .വിനീതിന്റെ സാങ്കേതിക മികവ് പാട്ടിൽ ഉടനീളം വ്യക്തമാണ്.
സാമൂഹിക പശ്ചാത്തലത്തിൽ ഉള്ള ധാരാളം പാട്ടുകൾ ചെയ്ത് ശ്രദ്ധേ യനാണ് ,ആലപ്പുഴ സ്വദേശി ശ്രീനേഷ്.വൈക്കം സ്വദേശി സുരേഷ് നാരായണൻ ആവട്ടെ ന്യൂജെൻ കവിതകളിലൂടെയും അറിയപ്പെടുന്ന ആളാണ്.
Post Your Comments