GeneralLatest NewsMollywoodNEWSWOODs

ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്: ആറാംതമ്പുരാനെക്കുറിച്ച് ഉർവശി

എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ?

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ടചിത്രമാണ് ആറാംതമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ആറാം തമ്പുരാനിൽ ഒരു ​ഗാനരം​ഗത്ത് തന്റെ കണ്ണുകളുണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയനടി ഉർവശി.

ആറാം തമ്പുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയിൽ ഉർവശിയുടെ പേരുണ്ട്. “ആറാം തമ്പുരാനിൽ മധുമൊഴി രാധേ… എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ആ ഓടുന്നത് ചേച്ചിയല്ലേ?” എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ഉർവശി.

‘ഹരിമുരളീരവം’ എന്ന ഗാനത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ മുഖം മറച്ച് ഓടി മറയുന്ന ആ പെൺ‌കുട്ടിയുടെ കണ്ണുകൾ തന്റേതാണെന്നാണ് ഉർവശി പങ്കുവയ്ക്കുന്നു. “ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല,” എന്നായിരുന്നു ഉർവശിയുടെ മറുപടി.

തന്റെ പുതിയ ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’യുടെ പ്രൊമോഷനിടെയാണ് ഉർവശി ഇക്കാര്യം പറഞ്ഞത്. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button