
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽമീഡിയയിൽ എന്നും ചർച്ചാവിഷയമാണ്. സുധിയുടെ മരണശേഷം റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സൈബർ ലോകത്ത് സജീവമായ രേണു പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു വിഡിയോക്ക് താഴെ ഒരാളുടെ കമന്റിന് രേണു നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. തന്നെ പരിഹസിച്ചയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് രേണു നൽകുന്നത്.
‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. അവരും ഇയാൾക്ക് മറുപടി നൽകുന്നുണ്ട്. ‘എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല’, എന്നായിരുന്നു ഒരു മറുപടി.
‘രേണു പൃഥ്വിരാജിനോട് ഒരു ചാൻസ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നൽകുന്നുണ്ട്. ‘അദ്ദേഹം എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും’ എന്നാണ് രേണു നൽകിയ മറുപടി.
Post Your Comments