
മണ്മറഞ്ഞു പോയ പ്രഗത്ഭരായ കലാകാരന്മാരെയും കലാകാരികളെയും ഓർമ്മിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടി ഉർവ്വശി. തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, സുകുമാരി തുടങ്ങിയവരോടൊപ്പം അഭിനയച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.
അവരാരും ഇപ്പോള്‍ കൂടെയില്ലാത്തത് വലിയ നഷ്ടമാണെന്നാണ് ഉര്‍വശി പറയുന്നത്. അവരെല്ലാം തന്നെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയവരായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഉര്‍വശി.എന്നെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയവരാണ് ഇവരെല്ലാം.
ഇവരോടെല്ലാം വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ സാധിച്ചിരുന്നു. ഏത് സെറ്റില്‍ ചെന്നാലും ഇവരെല്ലാം ഉണ്ടാകും. അവരില്ലാത്ത സിനിമകളില്ല അന്ന്. ഇന്ന് അവരാരും ഇല്ല എന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
ലളിത ചേച്ചിയുള്ള സെറ്റില്‍ എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ചേച്ചിയായിരിക്കും. ഞാനെന്ത് കഴിക്കണം, കഴിക്കണ്ട തുടങ്ങി എല്ലാത്തിലും ചേച്ചിയുടെ കണ്ണെത്തും. അത്രയേറെ സ്വാതന്ത്ര്യമുള്ള അമ്മമാരായിരുന്നു അന്നുണ്ടായിരുന്നത്,” ഉര്‍വശി പറയുന്നു.
Post Your Comments