
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമായ ‘തുടരും ബോക്സ് ഓഫിസ് കളക്ഷനുകളിൽ റെക്കോഡ് ഇടുകയാണെന്നാണ് വാർത്തകൾ. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. പത്ത് ദിവസം കൊണ്ട് 66.10 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം തുടരും നേടിയത്.
ഇന്ത്യ മൊത്തത്തിലുള്ള മാർക്കറ്റിൽ നിന്നും 14.70 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 80.80 കോടിയാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിയെന്നാണ് റിപ്പോർട്ട്.ആഗോള ബോക്സ് ഓഫീസ് നേട്ടം 159.10 കോടിയായി. കേരളത്തിൽ നിന്ന് മാത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതുപോലെ ചിത്രം മുന്നോട്ട് പോവുകയാണെങ്കിൽ നിലവിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ 2018 നെ മറികടന്ന് തുടരും ഒന്നാമതെത്തും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നതോടെ പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും. ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്.
Post Your Comments