GeneralLatest NewsMollywoodNEWSWOODs

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്

ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. ഒരുപക്ഷെ ഇത്രയും അഭിനേതാക്കളെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള ആദ്യ പോസ്റ്ററുമായിരിക്കും ഈ ചിത്രത്തിൻ്റേത്. നരേനും, ശബറീഷ് വർമ്മയും, ബാബു ആൻ്റെണിയും, ഭഗത് മാനുവലും, റംസാൻ, കാർത്തിക്ക് യോഗി, വർഷാരമേഷ്, ടെസ്സാ ജോസഫ് തുടങ്ങി മലയാള സിനിമയിലെ സീനിയേഴ്സും, ജൂനിയേഴ്സും ഒരുപോലെ ഈ പോസ്റ്ററിൽ കാണാം.

ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. ആ ജോണറിന് ബലമേകും വിധത്തിൽത്തന്നെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.

ബൈജു സന്തോഷ്, അജു വർഗീസ്, ജീവാ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

shortlink

Post Your Comments


Back to top button