
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം സ്പിരിറ്റിൽ നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുക്കോണിനെ ചിത്രത്തിൽ നിന്നും നീക്കി. ഈ ചിത്രത്തിലഭിനയിക്കാൻ വലിയ ഡിമാന്റുകൾ മുന്നോട്ട് വച്ചതോടെയാണ് ദീപികയെ മാറ്റിയത്. സന്ദീപ് റെഡ്ഡി വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പിരിറ്റിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സംവിധായകനുമായുണ്ടായ കലാപരമായ വൈരുദ്ധ്യങ്ങളുടെ പേരിൽ താരം പിന്മാറിയെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ താരം മുന്നോട്ട് വച്ച വലിയ ഡിമാൻ്റുകൾ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സ്വീകാര്യമായില്ല. ഇതേത്തുടർന്നാണ് ദീപികയ്‌ക്ക് പകരം മറ്റൊരാളെ പരിഗണിക്കാമെന്ന് അവർ തീരുമാനിക്കുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ വീതമേ ചിത്രീകരണത്തിനോട് സഹകരിക്കു,
തെലുങ്ക് ഡയലോഗുകൾ പറയില്ല, ശമ്പളമായി 20 കോടിയും ലാഭവിഹിതവും വേണം,100 ദിവസത്തിന് മുകളിൽ ഷൂട്ട് നീണ്ടാൽ ഓരോ ദിവസവും അധിക പ്രതിഫലം വേണം തുടങ്ങിയ ഡിമാന്റുകളാണ് അവർ മുന്നോട്ട് വച്ചത്. അതേസമയം ദീപികയ്‌ക്ക് പകരം തെന്നിന്ത്യൻ താരം രുക്മിണി വസന്തിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
Post Your Comments