Latest News

‘പ്രമുഖനടിയെ വിളിച്ച് ഉണ്ണിയെ വിവാഹം ചെയ്യാൻ പറഞ്ഞു, 5വർഷത്തേക്ക് തിരക്കാണെന്ന് പറഞ്ഞ് അവസരങ്ങൾ കുറച്ചു’- ഉണ്ണി

തന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ നടൻ ഉണ്ണി മുകുന്ദൻ. വിപിനെ തള്ളി സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്. 2018 ൽ തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന വേളയിലാണ് വിപിൻ കുമാർ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇൻഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആർഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

പ്രശസ്തരായ സംവിധായകരിൽ നിന്നും പുതുമുഖ സംവിധായകരിൽ നിന്നും വിപിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിക്കാൻ തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു പലതും എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അടുത്ത അഞ്ച് വർഷത്തേക്ക് താൻ വളരെ തിരക്കിലാണെന്ന് മറ്റുള്ളവരോട് പറയുകയും, അങ്ങനെ വിപിൻ തനിക്ക് ലഭിക്കണ്ട വർക്കുകൾ നഷ്ടപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. ഒരു അഭിനേത്രിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ഇത് താനും വിപിനും തമ്മിൽ വലിയ വഴക്കിന് കാരണമായി.

വിപിൻ കുമാർ അവകാശപ്പെടുന്നതുപോലെ ശാരീരിക ആക്രമണവും ഉണ്ടായിട്ടില്ല. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്ന് ഉണ്ണി പറയുന്നു.

ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്

2018 ൽ തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന വേളയിലാണ് വിപിൻ കുമാർ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇൻഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആർഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി നിയമിച്ചിട്ടില്ല.

മാർക്കോ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്‌നം ഉണ്ടായത്. ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സുമായി പ്രശ്നങ്ങൾ ഉണ്ടാവുകയും അത് സിനിമയെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടായി. പ്രശസ്തരായ സംവിധായകരിൽ നിന്നും പുതുമുഖ സംവിധായകരിൽ നിന്നും വിപിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിക്കാൻ തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു പലതും.

വിപിൻ കുമാർ അവകാശപ്പെടുന്നതുപോലെ ശാരീരിക ആക്രമണവും ഉണ്ടായിട്ടില്ല. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണ്.

അടുത്ത അഞ്ച് വർഷത്തേക്ക് താൻ വളരെ തിരക്കിലാണെന്ന് മറ്റുള്ളവരോട് പറയുകയും, അങ്ങനെ വിപിൻ തനിക്ക് ലഭിക്കണ്ട വർക്കുകൾ നഷ്ടപ്പെടുത്തി. വിപിൻ തന്നെക്കുറിച്ച് മനുഷ്യത്വരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. ഒരു അഭിനേത്രിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ഇത് താനും വിപിനും തമ്മിൽ വലിയ വഴക്കിന് കാരണമായി. തുടർന്ന് തന്നെ പൊതുസമൂഹത്തിൽ അപകർത്തിപ്പടുത്തും വിധം ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ഈ വ്യക്തി ഭീഷണിപ്പെടുത്തി.

വിപിന്റെ ആരോപണങ്ങൾ തീർത്തും അസത്യമാണെന്നും അതെല്ലാം നിഷേധിക്കുന്നു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ചിലർ തന്റെ കരിയർ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button