Latest NewsMollywood

സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോ തോമസിന് പൊള്ളലേറ്റതെങ്ങനെ? വീഡിയോ പുറത്ത്

ഡ്യൂപ്പിനെ ഉപയോഗിക്കാതെ ടൊവീനോ തന്നെയാണ് സംഘട്ടന രംഗത്ത് ഇറങ്ങിയത്

‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റ വാര്‍ത്ത എല്ലാവരും അറിഞ്ഞിരുന്നു. ചുമലില്‍ തീ പിടിച്ച നിലയിലുള്ള ഒരു സംഘടന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇപ്പോള്‍ അതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ഉടന്‍ വൈദ്യസഹായം നല്‍കിയെന്നും നിസ്സാരമായ പരുക്കുകളാണ് ഉള്ളതെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ ടൊവീനോ തന്നെയാണ് സംഘട്ടന രംഗത്ത് ഇറങ്ങിയത്.

തീവണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടോവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. സ്വപ്‌നേഷ് നായരാണ് സംവിധാനം. റൂബി ഫിലിംസ് ആന്റ് കാര്‍ണിവല്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button