GeneralHollywoodLatest News

മദ്യത്തിനും മയക്കുമരുന്നിനും അടിമ; കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു; നടനെതിരെ നടിയുടെ വെളിപ്പെടുത്തല്‍

മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് തന്റെ മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പെന്നു നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരക തുല്യമായിരുന്നുവെന്ന് നടിയുടെ വെളിപ്പെടുത്തല്‍.

ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാതായും നടി വെളിപ്പെടുത്തി.

”അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.” അമ്പര്‍ പറഞ്ഞു. ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്.

എന്നാല്‍ ഹേഡ് പറയുന്നത് അസത്യമാണെന്നും തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ ‘നന്ദി’ പറയുന്നുവെന്നും ഡെപ്പ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close