GeneralNEWSUncategorized

ക്രിക്കറ്റ് തലയ്ക്ക് പിടിച്ച കാലംമുതല്‍ എന്‍റെ ഇഷ്ട ടീമാണവര്‍ : കുഞ്ചാക്കോ ബോബന്‍

കറുപ്പ് ജഴ്സിയില്‍ ന്യൂസിലന്‍ഡിന്റെ കളി കാണാന്‍ എത്ര മനോഹരമാണ്

ലോഡ്സില്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് ആവേശവുമായി സിനിമാ താരങ്ങളും രംഗത്ത്, ക്രിക്കറ്റ് തലയ്ക്ക് പിടിച്ച കാലംമുതലുള്ള  ഇഷ്ട ടീമിനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

കറുപ്പ് ജഴ്സിയില്‍ ന്യൂസിലന്‍ഡിന്റെ കളി കാണാന്‍ മനോഹരമാണെന്നും ട്രെന്‍റ് ബോള്‍ട്ടും, ലോക്കി ഫെര്‍ഗുസനും കണ്ണടക്കാരന്‍ മിച്ചല്‍ സാന്ററുമെല്ലാം മനസ്സില്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ക്രിക്കറ്റ് തലയ്ക്ക് പിടിച്ച കാലംമുതലുള്ള തന്റെ ഇഷ്ട ടീമാണ് ന്യൂസിലന്‍ഡ്‌ എന്നും   കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു.

“ക്രിക്കറ്റ് തലയക്ക് പിടിച്ച കാലംമുതല്‍ എന്റെ ഇഷ്ട ടീമാണ് ന്യൂസിലന്‍ഡ്‌.കറുപ്പ് ജഴ്സിയില്‍ അവരുടെ കളി കാണാന്‍ എന്ത് ഭംഗിയാണ്. ശരിക്കും കറുത്ത കുതിരകള്‍, ട്രെന്‍റ് ബോള്‍ട്ടും, ലോക്കി ഫെര്‍ഗുസനും കണ്ണടവച്ച് ബാറ്റ് ചെയ്യാന്‍ വരുന്ന മിച്ചല്‍ സാന്ററുമെല്ലാം മനസ്സില്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്”, മനോരമ ദിനപത്രത്തിലെ കായികം കോളത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button